Sunday, 2 November 2014

സദാചാര കാട്ടാളാ

ഒരു ചുംബനത്തില്‍ കാമം കണ്ട കാട്ടാളാ,,
നിന്‍ സോദരിയെയും മാതാവിനെയും ഓര്‍ത്ത് ഞാന്‍ വിലപിക്കുന്നു ...
നിനക്ക് അവരോടൊപ്പം ഇരിക്കാന്‍ അവകാശം ഇല്ല...
അവരുടെ സ്നേഹ ചുംബനം പോലും നിന്നില്‍ കാമം ജനിപ്പിക്കം...

നിസ്വാര്‍ഥ പ്രണയവും സ്നേഹവായ്പ്പും,,
മനസിലാക്കാന്‍ നിന്നിലേ കാട്ടാളന്നു കഴിയില്ല...
അത് നീ ഒരു സദാചാരി ആയതുകൊണ്ട് മാത്രം അല്ല,,
നീ ഒരു വലിയ മനോരോഗി ആയതിനാല്‍ ആണ്...

നിനക്ക് ഇതിന്നു ചികിത്സയോ മരുന്നോ ഭലിക്കില്ല ,,
എന്തെന്നാല്‍ നിന്‍റെ മനസു ജീര്‍ണിച്ചു ഇല്ലാതായിരിക്കുന്നു...

നീ പല്ലു തേക്കാതെ കുളിക്കാതെ ,,
സ്വന്തം ദുര്‍ഗന്ധം അകറ്റാതെ ....
ആ കസ്തൂരി മാനിന്‍റെ സുഗന്ധം ശ്വസിച്ചു,
അത് നാറുന്നു എന്ന്‍ ഉറക്കെ പറഞ്ഞില്ലേ....
എന്നാല്‍ നാറുന്ന നീ നിന്‍റെ മൂക്ക് പൊത്താതെ,
വീണ്ടും മണം പിടിച്ചുചെന്നു അതിനെ കുത്തി നോവിച്ചില്ലേ ...!!

ഹേയ് കാട്ടാളാ,, ഒരിക്കല്‍ നിന്‍റെ തലമുറ തന്നെ നിന്നേ പഴിക്കും,,,
നീ ആണ് നാറുന്നത് എന്നവര്‍ തുറന്നു പറയും....
നീ കുത്തി നോവിച്ച ആ കസ്തൂരി മാനിനെ,,
അവര്‍ സ്നേഹിക്കും, അവന്‍റെ സുഗന്ധം നുകരും,
അവനെ അവര്‍ പുണരും, അവര്‍ ലോകം മറന്നു ചുംബിക്കും...