Tuesday, 17 June 2014

ഞാനും പോകും മഴ പോലെ

മഴ എന്നത്  അങ്ങനെ ആണ് 
ചിലടെത്ത് അത് അങ്ങനെ തകര്‍ത്ത് പെയ്യും ...
ചിലടെത്ത് അത് അങ്ങനെ പെയ്യുകില്ല ...


പെയ്യാത്തിടത് ചിലര്‍, 
ഈ മഴയെ സ്നേഹിക്കും... 
പെയ്യുന്നിടത്തോ ചിലര്‍ വെറുക്കും ...


എങ്കിലും ഈ കാലം വീണ്ടും മഴയായി പോഴിയും, 
അന്ന് ഈ വെറുപ്പുകള്‍ ചിലപ്പോള്‍ മാഞ്ഞു പോകും... 
തിരിച്ച് ചിലര്‍ തന്‍ സ്നേഹം അത് വേറുപ്പുമാകും ...  

ഈ മഴ തീര്‍ന്ന ഒരു കാലം പിന്നെ വരും, 
അന്ന് മഴ തോര്‍ന്ന വാനവും, മരം പെയ്ത വഴികളും, 
കാറ്റിലെ ശീതവും നിന്‍റെ കവിളില്‍ ഉരഞ്ഞു, 
നിന്‍റെ മനസിലെ മഴവില്ലായ്‌ കടന്നു പോകും...


അന്ന് ആ മഴ പോലെ ഞാനും, 
ആ മഴ പോയ വഴിയെ, 
ആരും എത്താതൊരു നാടുതേടും...