മഴ എന്നത് അങ്ങനെ ആണ്
ചിലടെത്ത് അത് അങ്ങനെ തകര്‍ത്ത് പെയ്യും ...
ചിലടെത്ത് അത് അങ്ങനെ പെയ്യുകില്ല ...
പെയ്യാത്തിടത് ചിലര്‍,
ഈ മഴയെ സ്നേഹിക്കും...
പെയ്യുന്നിടത്തോ ചിലര്‍ വെറുക്കും ...
എങ്കിലും ഈ കാലം വീണ്ടും മഴയായി പോഴിയും,
അന്ന് ഈ വെറുപ്പുകള്‍ ചിലപ്പോള്‍ മാഞ്ഞു പോകും...
തിരിച്ച് ചിലര്‍ തന്‍ സ്നേഹം അത് വേറുപ്പുമാകും ...
ഈ മഴ തീര്‍ന്ന ഒരു കാലം പിന്നെ വരും,
അന്ന് മഴ തോര്‍ന്ന വാനവും, മരം പെയ്ത വഴികളും,
കാറ്റിലെ ശീതവും നിന്‍റെ കവിളില്‍ ഉരഞ്ഞു,
നിന്‍റെ മനസിലെ മഴവില്ലായ് കടന്നു പോകും...
അന്ന് ആ മഴ പോലെ ഞാനും,
ആ മഴ പോയ വഴിയെ,
ആരും എത്താതൊരു നാടുതേടും...

No comments:
Post a Comment