കാലം നഷ്ട്ടപ്പെടുത്തിയതില്‍ അതും വരും,
പഴമയുടെ ഗന്ധവും, സൗഹൃദങ്ങളുടെ പച്ചപ്പ് തുടിച്ച ആ മൈദാനവും,
ചൂണ്ടക്കൊളുത്തില്‍ ഇര ആയ പച്ചവിട്ടിലുകളും,
മഴയിലും വെയിലിലും മടുക്കാത്ത,
തളരാത്ത ആ കുട്ടിക്കാലവും...
ഇന്നു ഞാന്‍ വരാറുണ്ട് ഈ ഞാവല്‍ ചുവട്ടില്‍,
മണ്ണ് പറ്റിയ ഈ ഞാവല്‍ക്കാ തുടച്ച് ചുംബിക്കുവാന്‍,
അതിന്‍റെ കറയുടെ സ്വാദില്‍ കുട്ടിക്കാലത്തിന്‍റെ രുചി കണ്ടെത്താന്‍.
കളിത്തട്ടില്‍ വീണ് എന്‍റെ മുട്ടില്‍നിന്നും ഒഴുകിയ ചോര,
ഇന്നും ഈ മണ്ണില്‍ യെവിടെല്ലാമോ,
ഉണങ്ങിയും ഉണങ്ങതെയും,
കാലത്തിന്‍റെ കയ്യൊപ്പ് പോലെ ഈ സന്ധ്യയുടെ ചുവപ്പില്‍,
തിളങ്ങി മറയുന്നത് ഞാന്‍ കാണാറുണ്ട്.
ഇവിടെ ഒഴുകിയ കണ്ണുനീരും വാശിയുടെ ഓളവും
കാറ്റുകളായി ഈ ലോകത്തെ ചുറ്റി വീണ്ടും ഇതുവഴി
വന്നുപോകുന്നത് ഞാന്‍ അറിയുന്നു.
അവ കുട്ടിക്കാലത്തിന്‍റെ ഈ വിജയ പരാജയങ്ങള്‍ ഇന്നും എത്ര സുന്ദരമായി മൂളുന്നു.
ഒരു കവിത പോലെ....