എന്തോ നിന്നോട് പറയുവാനായി എന്‍റെ ചുണ്ടുകള്‍ ചലിച്ചു,
എന്നാല്‍ എന്‍റെ ശബ്ദം പുറത്തേക്ക് ഉതിര്‍ന്നില്ല .
എങ്കിലും എന്‍റെ കണ്ണുകള്‍ നിന്നോടാ കഥ പറഞ്ഞു...
ചിലപ്പോള്‍ അത് അങ്ങനെ ആണ് ,
വാക്കുകള്‍ക്കു കഴിയാത്ത ചില കാര്യങ്ങള്‍,
അവ കണ്ണുകളിലൂടെ ഹൃദയത്തില്‍ എത്തുന്നു...
പൂവിന്‍റെ സുഗന്ധം പേറുന്ന കാറ്റ് പോലും,
ആ സുഗന്ധം നമ്മിലേക്ക് ഒരു സന്ദേശം ആയി ഒഴുക്കുക ആണ്.
അത് ഞാനും നീയും ഒരുപോലെ അറിയുന്നു.
ഈ പ്രപഞ്ചം ഒരു വലിയ കടംകഥ ആണ് !!! അല്ലേ ???
No comments:
Post a Comment