Saturday, 26 October 2013

ഇന്നിന്‍റെ ഇന്നലകള്‍

നിന്‍ മിഴികള്‍ അലസമായ്  ഇന്ന് 
എവിടേക്കോ ഒഴുകി നീങ്ങുന്നുവോ ?
കണ്ണുനീരായി  പൊഴിഞ്ഞ്,
നാസികയാം ഗിരിയെ വകഞ്ഞ്,
ഈ യാത്ര ഇന്നാരെ തിരയുവാന്‍ ?

ഓര്‍മതന്‍ താളില്‍ എന്നോ കുറിച്ചിട്ട 
പ്രണയത്തിന്‍ നഷ്ട്ട സ്വപ്‌നങ്ങളയോ ?
മനസ്സിന്‍റെ കോണില്‍ എന്നോ മറന്നിട്ട 
സ്വപ്നലോകത്തിന്‍റെ തീരങ്ങളോ ?

ഒഴുക്കിന്‍റെ ചൂടില്‍ നീ പറയാന്‍ മറന്ന 
ആ ക്ഷമാപണത്തിന്‍ കുഴിമാടമോ ?
തന്നേ മറന്നും നിന്നേ അറിഞ്ഞു 
നിന്‍ കണ്ണുനീര്‍ ഒപ്പിയ സ്നേഹിതനെയോ ?

ഉറ്റവര്‍ തന്‍ ചിതയില്‍ നിന്നുയര്‍ന്ന്
എങ്ങോ മറഞ്ഞ ആ ജീവാംശംമോ ?
സമയചക്രത്തിനും മായ്ക്കാന്‍ കഴിയാഞ്ഞ
വ്രണത്തിനായ് ഔഷധം തേടുവാനോ ?

എവിടേയ്ക്ക് ഇന്നു നീ ഒരശ്രുവായ്‌ ?
തിരയ്യുന്നത് ആരേ ? എന്തിനായ് ? 

No comments:

Post a Comment