Saturday, 4 July 2015

ഇന്നും ഒരു കവിത പോലെ

കാലം നഷ്ട്ടപ്പെടുത്തിയതില്‍ അതും വരും,
പഴമയുടെ ഗന്ധവും, സൗഹൃദങ്ങളുടെ പച്ചപ്പ്‌ തുടിച്ച ആ മൈദാനവും,
ചൂണ്ടക്കൊളുത്തില്‍ ഇര ആയ പച്ചവിട്ടിലുകളും,
മഴയിലും വെയിലിലും മടുക്കാത്ത,
തളരാത്ത ആ കുട്ടിക്കാലവും...

ഇന്നു ഞാന്‍ വരാറുണ്ട് ഈ ഞാവല്‍ ചുവട്ടില്‍,
മണ്ണ് പറ്റിയ ഈ ഞാവല്‍ക്കാ തുടച്ച് ചുംബിക്കുവാന്‍,
അതിന്‍റെ കറയുടെ സ്വാദില്‍ കുട്ടിക്കാലത്തിന്‍റെ രുചി കണ്ടെത്താന്‍.

കളിത്തട്ടില്‍ വീണ് എന്‍റെ മുട്ടില്‍നിന്നും ഒഴുകിയ ചോര,
ഇന്നും ഈ മണ്ണില്‍ യെവിടെല്ലാമോ,
ഉണങ്ങിയും ഉണങ്ങതെയും,
കാലത്തിന്‍റെ കയ്യൊപ്പ് പോലെ ഈ സന്ധ്യയുടെ ചുവപ്പില്‍,
തിളങ്ങി മറയുന്നത് ഞാന്‍ കാണാറുണ്ട്.

ഇവിടെ ഒഴുകിയ കണ്ണുനീരും വാശിയുടെ ഓളവും
കാറ്റുകളായി ഈ ലോകത്തെ ചുറ്റി വീണ്ടും ഇതുവഴി
വന്നുപോകുന്നത് ഞാന്‍ അറിയുന്നു.
അവ കുട്ടിക്കാലത്തിന്‍റെ ഈ വിജയ പരാജയങ്ങള്‍ ഇന്നും എത്ര സുന്ദരമായി മൂളുന്നു.



ഒരു കവിത പോലെ....

Friday, 3 July 2015

ഇലാ...

ഇലാ... നീ ആണ് എന്‍റെ പ്രണയം,
ഇനി എന്‍റെ യാത്രകള്‍ നിന്നേതേടിയാണ്...

കാണാത്ത മായിക ലോകങ്ങളില്‍,
കേള്‍ക്കാത്ത നാദ, താള, ലയങ്ങളില്‍,
ഇലാ...  നിന്‍റെ സാനിധ്യം ഞാന്‍ അറിയാന്‍ ശ്രമിക്കും...
ശൂന്യതയുടെ തമോഗര്‍ത്തങ്ങളിലും,
അറിവിന്‍റെ കീഴടക്കാത്ത കൊടുമുടിയിലും,
എന്‍റെ ഇലാ... ഞാന്‍ നിന്നേ തേടിയെത്തും...

ഭൂമിയുടെ പൊക്കിള്‍ക്കൊടിയില്‍ നിന്നും,
എന്‍റെ ഇലാ... നിനക്കുവേണ്ടി ഞാന്‍ വിമുക്തനാകും...
കാത്തിരിപ്പിന്‍റെ ഈ പ്രകാശവര്‍ഷങ്ങള്‍ക്കകലെ,
പ്രപഞ്ചത്തിന്‍റെ കാണാത്ത ഏതോ കോണില്‍,
എന്‍റെ ഇലാ... നീ എനിക്കായി ഒളിപ്പിച്ച പ്രണയം, 
അതു തേടി ഞാന്‍ നിന്‍ അരികില്‍ എത്തും...

എന്‍റെ സ്വപ്നങ്ങള്‍, എന്‍റെ വിധി, എന്‍റെ ജീവന്‍,
ഞാന്‍ അറിയുന്നു ഇലാ... അത് നീ ആണ്...
മരണം യെന്ന ഇരുളിന് മുന്നിലെ,
ഈ നിമിഷമായി എന്‍റെ ഇലാ...
നീ യെനിക്കുന്നു നല്‍കുന്ന ഈ ജീവന്‍റെ വെളിച്ചം,
എന്നേ നിന്‍റെ മാറോട് ചേര്‍ക്കുന്നത് ഞാന്‍ അറിയുന്നു...

എന്‍റെ ഇലാ... നിനക്കായ്‌ ഞാന്‍ വരുന്നു....
നിനക്കായ്‌, നിനക്കായ്‌ മാത്രം..