ഇലാ... നീ ആണ് എന്‍റെ പ്രണയം,
ഇനി എന്‍റെ യാത്രകള്‍ നിന്നേതേടിയാണ്...
കാണാത്ത മായിക ലോകങ്ങളില്‍,
കേള്‍ക്കാത്ത നാദ, താള, ലയങ്ങളില്‍,
ഇലാ... നിന്‍റെ സാനിധ്യം ഞാന്‍ അറിയാന്‍ ശ്രമിക്കും...
ശൂന്യതയുടെ തമോഗര്‍ത്തങ്ങളിലും,
അറിവിന്‍റെ കീഴടക്കാത്ത കൊടുമുടിയിലും,
എന്‍റെ ഇലാ... ഞാന്‍ നിന്നേ തേടിയെത്തും...
ഭൂമിയുടെ പൊക്കിള്‍ക്കൊടിയില്‍ നിന്നും,
എന്‍റെ ഇലാ... നിനക്കുവേണ്ടി ഞാന്‍ വിമുക്തനാകും...
കാത്തിരിപ്പിന്‍റെ ഈ പ്രകാശവര്‍ഷങ്ങള്‍ക്കകലെ,
പ്രപഞ്ചത്തിന്‍റെ കാണാത്ത ഏതോ കോണില്‍,
എന്‍റെ ഇലാ... നീ എനിക്കായി ഒളിപ്പിച്ച പ്രണയം,
അതു തേടി ഞാന്‍ നിന്‍ അരികില്‍ എത്തും...
എന്‍റെ സ്വപ്നങ്ങള്‍, എന്‍റെ വിധി, എന്‍റെ ജീവന്‍,
ഞാന്‍ അറിയുന്നു ഇലാ... അത് നീ ആണ്...
മരണം യെന്ന ഇരുളിന് മുന്നിലെ,
ഈ നിമിഷമായി എന്‍റെ ഇലാ...
നീ യെനിക്കുന്നു നല്‍കുന്ന ഈ ജീവന്‍റെ വെളിച്ചം,
എന്നേ നിന്‍റെ മാറോട് ചേര്‍ക്കുന്നത് ഞാന്‍ അറിയുന്നു...
എന്‍റെ ഇലാ... നിനക്കായ് ഞാന്‍ വരുന്നു....
നിനക്കായ്, നിനക്കായ് മാത്രം..
No comments:
Post a Comment