പ്രണയം ശരിയോ തെറ്റോ ?
ജാതിയും മതവും മനുഷ്യനെ കീറി മുറിച്ചു . സ്നേഹത്തിനു പോലും ഇന്ന്‍ അതിര്‍വരമ്പുകള്‍ . പ്രണയം ഒരു തെറ്റാണോ ?
കവിതകള്‍ , കഥകള്‍ , കലരംഗങ്ങള്‍ എല്ലാം പ്രണയത്തെ വാഴ്ത്തുന്നു . പക്ഷെ ജീവിതം എന്നോട് പലപ്പോഴും ചോദിക്കുന്നു , പ്രണയം ഒരു തെറ്റാണോ ?
ഞാന്‍ ആ മുഖമേ കണ്ടുള്ളൂ , ഞാന്‍ സ്നേഹിച്ചത് അവളെ ആണ്. അന്നും ആരും പറഞ്ഞില്ല പ്രണയം തെറ്റാണെന്ന് . പക്ഷെ അവള്‍ക് അറിയാമായിരുന്നു ഇത് തെറ്റാണെന്ന് . എങ്കിലും അവള്‍ എന്നെ സ്നേഹിച്ചു . എന്തിന് ?
ഇന്ന്‍ അല്ലെങ്കില്‍ നാളെ ഞാനും ഒരു നല്ല നിലയില്‍ യെത്തില്ലേ , പിന്നെ എന്തിന് ഞങളെ ഈ ലോകം അകറ്റാന്‍ ശ്രേമിക്കുന്നു ? പ്രണയത്തെ പ്രകീര്‍തിച്ചവര്‍ പോലും എന്നതിനെ തള്ളി പറയുന്നു .
നിങളുടെ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കാന്‍ , നിങളുടെ ആശകള്‍ നിറവേറ്റാന്‍ , നിങള്‍ എന്തിന് വ്യെക്തിത്തവും , ചിന്തിക്കാന്‍ ഒരു മനസും ഉള്ള ഒരു മനുഷ്യ ജീവിയെ സൃഷ്ടിച്ചു ?
നിങളുടെ ലോകത്തിനും അപ്പുറം അവര്‍ക്ക് ഒരു ലോകം ഉണ്ടാകും എന്ന്‍ നിങള്‍ എന്തേ ഓര്‍ത്തില്ല ?
പലരുടെയും വാക്ക് കേട്ട് നിങള്‍ തുള്ളി മടുത്തില്ലേ ? ഇനി എന്തിന് ഞഗളെയും ?
എനിക്ക് ഇനി ഒന്നേ ചോദിയ്ക്കാന്‍ ഉള്ളു , ജീവിതം നമ്മുടെ ആണ് , അത് നാളെ അവസാനിക്കാം , തീരുമാനം . . . . . . . . . അത് എന്താവണം എന്ന്‍ ആര് തീരുമാനിക്കണം ?
നാളെ ഞാനും പ്രണയത്തെ തള്ളി പറയാതെ ഇരിക്കട്ടെ . . . . . . .
ഇവിടെ ഞാന്‍ വെറും ഞാന്‍ അല്ല നിങള്‍ ആണ് , ഓര്‍ക്കുക
അതുല്‍ പ്രദീപ് : athul3737
No comments:
Post a Comment